സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ആരോപണങ്ങള്‍ പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം വാദം. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ – ബിജെപി പങ്ക് തുറന്നുകാട്ടാന്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണോ ഇപ്പോഴത്തെ വിവാദങ്ങളെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വസ്തുതകള്‍ നിരത്തി ജനങ്ങളോട് വിശദീകരിക്കണം. ഓരോ ജില്ലകളിലും ചേരുന്ന വിശദീകരണയോഗങ്ങളില്‍ പ്രധാന നേതാക്കള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *