ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കും. ലേലം ജൂലൈയില്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് കെ രാജരാമന്‍ പറഞ്ഞത്. ദില്ലിയില്‍ ഒരു ടെലികോം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ചയാണ് 5ജി ലേലത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 72 ജിഗാഹെഡ്‌സിന്റെ എയര്‍വേവ്‌സാണ് ലേലത്തിന് വെക്കുന്നത്. ജൂലൈ 26നാണ് ലേലം നടക്കുക. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് 5ജി ലേലത്തിനായി മുന്‍പന്തിയിലുള്ളത്.

പൂര്‍ണമായ അര്‍ത്ഥത്തില്‍ 5ജി സേവനങ്ങള്‍ 2023 മാര്‍ച്ച് മാസത്തോടെ ലഭ്യമാകുമെന്നാണ് നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. 5ജി വരുന്നതോടെ എല്ലാ സെക്ടറിനും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിവരസാങ്കേതിക രംഗത്ത് വലിയ വിപ്ലവമുണ്ടാക്കാന്‍ 5ജിക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *