വയനാട് ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ വാർത്താസമ്മേളനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്‍റെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം. പോലീസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി.നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു.’നിങ്ങളുടെ സഹായത്തില്‍ ഇത്തരം വൃത്തികേടുകള്‍ നടത്തിയിട്ട്, നിങ്ങള്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുകയാണോ, ഒരു പോലീസുകാരനും ഇവിടെ വേണ്ട’ ടി.സിദ്ദീഖ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന് സംരക്ഷണം നല്‍കാന്‍ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്’ ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അക്രമിക്കപ്പെട്ട രാഹുലിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വയനാടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *