ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം.സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് മോഹൻലാൽ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു.കൃത്യമായി നികുതിയടച്ചതിനുള്ള അം​ഗീകാരമാണ് ആശീർവാദിനെ തേടിയെത്തിയത്. ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസാണ് ഈ വിവരം അറിയിച്ചത്. ആഭ്യന്തര ധനവകുപ്പിന്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസ് നൽകിയ സർട്ടിഫിക്കറ്റും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നന്ദി, ഇന്ത്യാ ​ഗവൺമെന്റ്. നിങ്ങളോടൊപ്പം നടക്കാനും രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകാനും ഞങ്ങളെ അനുവദിച്ചതിന് ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ആശീർവാദ് സിനിമാസ് കുറിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *