ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തിയ വലതുപക്ഷ സംഘടന നേതാവിനെ അറസ്റ്റ് ചെയ്തു.കൊയമ്പത്തൂരിലെ ‘ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം’ എന്ന തീവ്രവലതു സംഘടനയുടെ സ്ഥാപകയായ സരസ്വതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ലീനയെ അധിക്ഷേപിക്കുന്ന ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല കാളി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്.കാളി ദേവിയുടെ വേഷത്തില്‍ ഒരാള്‍ പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നില്‍ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒട്ടേറെപേര്‍ സംവിധായികയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.അതേസമയം മത വികാരം വ്രണപ്പെടുത്തിയതിന് ലീനക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിഷേധം നടത്തുന്നുണ്ട്.ഡോക്യുമെന്ററിക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിൽ ‘കാളി’യുടെ പ്രദര്‍ശനം നിര്‍ത്തിയതായി കാനഡയിലെ ടൊറന്റോയിലുള്ള ആഗാഖാന്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു.ഇതിന്റെ പ്രദര്‍ശനവും പോസ്റ്ററും സാമുദായികവികാരം വ്രണപ്പെടുത്തിയെങ്കില്‍ അഗാധമായി ഖേദിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.

ടൊറന്റോയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരിയായ ലീന അവിടുത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *