പൃഥ്വിരാജ് നായകനായ കടുവ 4 ദിവസം കൊണ്ട് 25 കോടിക്ക് മുകളില്‍ നേടിയതായി നിര്‍മ്മാതാക്കള്‍. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും പരിഗണിച്ചാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ കടുവ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയ ചിത്രമാവുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ പലയിടങ്ങളിലും മഴയുടെ പ്രതികൂല സാഹചര്യം ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്നാണ് കടുവയുടെ കുതിപ്പ്. പൃഥ്വിരാജിന്‍റെ സമീപകാല ഹിറ്റ് ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ നേടിയത്. പൃഥ്വിരാജിന്റെ അടുപ്പിച്ചുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണിത്. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന ഇതിന് മുമ്പ് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റടിച്ച പൃഥ്വിരാജ് ചിത്രങ്ങള്‍. ഇതിനിടക്ക് വന്ന ഭ്രമവും കുരുതിയും കോള്‍ഡ് കേസും ഒ.ടി.ടി റിലീസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *