അറുപതെട്ടാമത് പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോള്‍ മികച്ച ചിത്രത്തിനായുള്ള പുരസ്‌കാരത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു.ഇത്തവണ മലയാളത്തിന് കീര്‍ത്തിയേകിയത് സച്ചി സംവിധാനം ചെയ്‍ത ‘അയ്യപ്പനും കോശിയു’മാണ്. നാല് അവാര്‍ഡുകളാണ് ‘അയ്യപ്പനും കോശിക്കും’ ലഭിച്ചത്. മികച്ച സംവിധായകനായി സച്ചി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതയ്‍ക്കുള്ള അംഗീകാരമായി. മികച്ച പിന്നണി ഗായികയായി നഞ്ചിയമ്മയും മികച്ച സഹനടനായി ബിജു മേനോനും മികച്ച സംഘട്ടന സംവിധായകനായി മാഫിയ ശശിയും ‘അയ്യപ്പനും കോശി’യിലൂടെയും തെരഞ്ഞെടുക്കപ്പെട്ടു
സച്ചിയുടെ ഓര്‍മ്മയ്ക്ക് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് വീണ്ടും ദേശീയ അവാര്‍ഡിലൂടെ വാഴത്തപ്പെട്ടിരിക്കുകയാണിപ്പോൾ.

2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശി’യിലൂടെ അതുവരെയുണ്ടാകാത്ത ഒരു ആരാധക വലയത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ അത്രയും ആവേശം തീര്‍ത്ത് ചിത്രം പലരീതിയില്‍ പലരാലും വാഴ്ത്തപ്പെട്ടപ്പോള്‍ അത് കാണാനോ കേള്‍ക്കാനോ അദ്ദേഹം ഉണ്ടായില്ല. സിനമയുടെ വിജയത്തിന്റെ ആരവങ്ങള്‍ അവസാനിക്കും മുന്‍പേ 2020ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചി സിനിമ ലോകത്ത് നിന്നും നിന്നും എന്നന്നേക്കുമായി പടിയിറങ്ങിയത്. 2021 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും സച്ചിയെയും അപ്പനും കോശിയെയും തേടി അംഗീകാര എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *