കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍(37) ആണ് മരിച്ചത്.ബൈക്കിൽ അമ്മയോടപ്പം പോകവെയാണ് അപകടം ഉണ്ടായത്.പരുക്കേറ്റ മാതാവ് ചികിത്സയിലാണ്.തേഞ്ഞിപ്പലത്ത് 16-കാരിയെ പീഡിപ്പിച്ചെന്ന കേസിലെ ആറ് പ്രതികളില്‍ ഒരാളാണ് ഷെറിന്‍. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെറിൽ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *