ഏറ്റവും പുതിയ ചിത്രം പരാജയപ്പെട്ടതോടെ നിര്‍മാതാവിന്‍റെ ബാധ്യത നികത്താന്‍ അടുത്ത സിനിമ പ്രതിഫലമില്ലാതെ ചെയ്യാമെന്ന് തെലുങ്ക് സൂപ്പര്‍ താരം രവിതേജ.തുടര്‍ച്ചയായ സിനിമകളുടെ പരാജയം മൂലം നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ച സാഹചര്യത്തിലാണ് രവി തേജയുടെ തീരുമാനം.രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സുധാകര്‍ ചെറുകുറിക്കാണ് രവിതേജ ഉറപ്പുനല്‍കിയത്. ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം രാമറാവു ഓണ്‍ ഡ്യൂട്ടിരവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് മാറിയത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിനായി വന്‍ തുകയാണ് മുതല്‍മുടക്ക്.
ടൈഗര്‍ നാഗേശ്വര റാവു’ ആണ് രവി തേജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൈഗര്‍ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *