ലോകേഷ് കന​ഗരാജ് കമൽ ഹാസനെ നായകനാക്കി നിർമിച്ച വിക്രം എന്ന ചിത്രത്തിൽ വലിയ കയ്യടി നേടിയ
കഥാപാത്രമായിരുന്നു ഏജന്റ് ടീന.ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വാസന്തിയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിൽ വാസന്തിയും ഭാഗമായിരിക്കുകയാണ്.പുതിയ സിനിമയുടെ സെറ്റിൽ മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം നിരവധിപ്പേർ ചിത്രം പങ്കുവെക്കുന്നുണ്ട്. ‘ഏജന്റ് ടീനയുടെ തകർപ്പൻ പ്രകടനം ഇനി മമ്മൂട്ടിക്കൊപ്പം’ എന്നാണ് ആരാധകർ കുറിക്കുന്നത്.

ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നുഅതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *