യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9നു മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് ഒളവണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനില്‍ ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ യൂത്ത് സോഫ്ട്‌ബോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗം ഉമാ പാര്‍വ്വതി. ഫൂട്ട് വോളിയില്‍ ഇന്ത്യക്കായി കളിച്ച റിയാസ് റഹ്‌മാന്‍. സ്റ്റേറ്റ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കാലിക്കറ്റ് ടീം അംഗം അച്ചു മാധവ് തുടങ്ങിയവരെ മൊമെന്റോ നല്‍കി ആദരിച്ചു. കൊടിമരത്തില്‍ പതാക ഉയര്‍ത്തി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ഭാരവാഹികളായ റെജിന്‍ ദാസ്. റിനീഷ്. റിജിന്‍ സമ്പത് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അഡ്വക്കേറ്റ് ബിജു സ്വാഗതവും ശ്യാംലാല്‍ നന്ദിയും പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ചാരോഷ് ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *