തിരുവനന്തപുരം: തന്റെ വീട്ടിലെ വളർത്തുനായയുടെ മരണത്തിൽ ഖേദം അറിയിച്ച് നടൻ മുകേഷ്. അഞ്ചാലുംമൂട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വളർത്തുനായയുടെ മരണം സ്വസ്ഥത കെടുത്തിയതായി അദ്ദേഹം പറഞ്ഞത്.

‘ഒരു നായയുടെ ഒരു വയസ്സ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വർഷമായി തന്റെ വീട്ടിൽ വളർത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തിൽ വേദനിച്ച തന്റെ അമ്മ എന്റെ മകൻ മരിച്ചു എന്നു പറഞ്ഞു കരഞ്ഞുവെന്ന് മുകേഷ് പറഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് നിരവധിപേർ തന്നെ ഫോണിൽ വിളിച്ചപ്പോൾ താൻ പ്രതികരിച്ചതിനെ തുടർന്ന് ഫോൺ കട്ടാക്കുകയായിരുന്നെന്നും’ മുകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *