ചലച്ചിത്ര നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഏക്തയുടെ പുതിയ വെബ് സീരീസായ ട്രിപ്പിൾ എക്സ്: സീസൺ ടുവിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.അമ്മ ശോഭ കപൂറിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.’ XXX ‘ സീസൺ – 2 എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു വിരമിച്ച സൈനികനായ ശംഭു കുമാർ പരാതി നൽകിയത്.2020 ലാണ് കേസിനാസ്പദമായ പരാതി ഫയൽ ചെയ്യപ്പെടുന്നത്. സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി അപകീർത്തികരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭുകുമാറിന്റെ വാദം.കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഏക്തയ്ക്കും ശോഭയ്ക്കും കോടതി സമൻസ് അയച്ചിരുന്നു. സീരീസിലെ വിവാദമായ ചിലരംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് ഇതിന് മറുപടിയായി കോടതിയെ അറിയിച്ചതല്ലാതെ ഇരുവരും നേരിൽ ഹാജരായിട്ടില്ല.കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചത്. കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്തത്.ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ സഹ ഉടമസ്ഥയാണ്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
