സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് വിട പറഞ്ഞ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ഇന്നാണ് കരൺ തന്റെ പുതിയ തീരുമാനം അറിയിച്ചത്. പോസിറ്റീവ് എനർജിക്ക് ഇടം നൽകുവാനാണ്‌ തന്റെ ഈ തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെ കരൺ ജോഹറിന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. കരൺ ജോഹറിന്റെ ഈ തീരുമാനത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

‘പോസിറ്റീവ് എനർജിയും സമാധാനവുമാണ് സോഷ്യൽ മീഡിയയേക്കാൾ വലുത്’, ‘പുതിയ തീരുമാനത്തിൽ എല്ലാ വിധ പിന്തുണയും’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. കരൺ ജോഹർ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ട്രോളുകൾക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് കരൺ ജോഹർ. നെപ്പോട്ടിസത്തിന്റെ വക്താവ് എന്ന് പോലും കരണിനെ ചിലർ വിളിച്ചിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പരിപാടിക്കും ഏറെ ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് കരൺ ജോഹറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടും നായിക-നായകന്മാരാകുന്ന ചിത്രത്തിൽ ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2023ൽ ചിത്രം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *