നടി മോളി കണ്ണമാലി ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു.’ടുമാറോ’ എന്ന ചിത്രത്തിലാണ് മോളി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവാണ് ചിത്രീകരണം ഉദ്ഘാടനം ചെയ്‍തത്. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാര്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. സെൻസർ ബോർഡ് അംഗവും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപ പ്രകാശനം നടത്തി. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *