കോഴിക്കോട് കുന്ദമംഗലത്ത് കഴിഞ്ഞ ദിവസം രാത്രി യുവാവിന് വെട്ടേറ്റ സംഭവത്തിൽ വിശദമായ പരിശോധന.ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുംവഴി ഒരു സംഘം എത്തി ഇയാൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.വീടിന് 100 മീറ്റർ മാത്രം അകലെ നിന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ നിലയിൽ ഇയാൾ വീണ് കിടക്കുന്നതാണ് കണ്ടത്. ചോരയിൽ കുളിച്ചുകിടന്ന ഇയാളെ ബഹളത്തെ തുടർന്ന് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. എസ് എച്ച് ഒ യൂസഫ് നടുതറമ്മലിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.കേസിൽ ജിത്തു,സുജിൽ,എന്നിവരെ പോലീസ് അന്വേഷിക്കുന്നുണ്ട്.പരിക്കേറ്റ ജിതേഷിന്റെ പേരിൽ കേസുകൾ ഉണ്ട് .സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും, സ്പെഷ്യൽ ക്രൈം സ്‌ക്വാഡ് അടക്കം എത്തിയിട്ടുണ്ട്.വാഹന പരിസരത്തുനിന്നും ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിട്ടുണ്ട് ഫോറൻസിക് എക്സ്പെർട്ട് ശ്രുതി ലേഖ,ഫാബിൽ,മേഘ അജ്ന,അമ്പിളി കൃഷ്ണഅഞ്ജിത,രജീഷ് എന്നിവരും,പോലീസ് ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരാണ് സ്ഥലത്തുള്ളത്.പോലീസ് ഡോഗ് ആദ്യം മണം പിടിച്ചെത്തിയത് പുതിയറ മണ്ണിൽ ജംഗ്ഷൻ വരെയും,പിന്നീട് ചാത്തങ്കാവ് മിനിയിലെ ജലസേചന പദ്ധതിയിലെ ഉപയോഗ ശൂന്യമായ കുളത്തിന്റെ പരിസരത്തുമാണ്.പ്രധാന പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *