നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം പടവെട്ട് മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നു.ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.ആദ്യ ദിനങ്ങളില്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ദീപാവലി ദിനമായ ഇന്നും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്.12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലൻ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന കഥാപാത്രമായാണ് എത്തുന്നത്. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
