രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരായി.പി പ്രസാദ് ,കെ രാജൻ ,ജെ ചിഞ്ചുറാണി , ജി ആർ അനിൽ എന്നിവർ മന്ത്രിമാരും ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകും.സി പി ഐ സംസ്ഥാന കൗൺസിൽ പൂർത്തിയായി സി പി ഐ യിലെ മന്ത്രിമാരും സ്പീക്കറും പുതുമുഖങ്ങളാണ്.

നിലവിലുള്ള സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന് തല്‍സ്ഥാനത്ത് തുടരും. മന്ത്രിമാരായി ജിആര്‍ അനില്‍, കെ രാജന്, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ തെരഞ്ഞെടുത്തു.
ചിറ്റയം ഗോപകുമാര്‍ ഡെപ്യട്ടി സ്പീക്കറായി തുടരും. പാര്‍ട്ടി നിയമസഭാ കക്ഷി വിപ്പായി ഇകെ വിജയനെ തെരഞ്ഞെടുത്തു. ജെ ചിഞ്ചുറാണി മന്ത്രിയായതോടെ 1961 ല്‍ പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള സിപിഐ യുടെ ആദ്യ വനിത മന്ത്രികൂടിയാകും അവര്‍.
ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിച്ചെങ്കിലും ഒരു തവണ മന്ത്രിയായ വരെ വീണ്ടും പരിഗണിക്കേണ്ടന്നെ പാര്‍ട്ടി നിലപാട് കര്‍ശനമായി തുടരാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ മന്ത്രിപദത്തിലാണ് ഇ ചന്ദ്രശേഖരന്റെ നിയമസഭാ കക്ഷി സ്ഥാനത്ത് തന്നെ തുടരുന്നത്.
