ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.പോലീസ് സേനയില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നു തീര്‍ത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവര്‍ക്ക് സേനയുടെ ഭാഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോൾ അസ്വസ്ഥപ്പെടേണ്ട. വിരലിൽ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല. ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സർക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്കി. നിർഭയമായും സത്യസന്ധമായും ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും നല്ല യശസ്സില്‍ നില്ക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാന്‍ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പാറശാല ഷാരോണ്‍ കൊലക്കേസ്, ഇലന്തൂര്‍ നരബലി കേസ് എന്നിവ അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
