‘നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍’,ഈ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.രമേശ് പിഷാരടിയും ടിനി ടോമും നടൻ ബാലയെക്കുറിച്ച് പറഞ്ഞ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മ്മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിൽ ഇരുവരും പങ്കുവച്ചത്.ചിരി പടര്‍ത്തിയ ഡയലോഗ് ഹിറ്റായതോടെ ആദ്യം ദേഷ്യം പ്രകടിപ്പിച്ച ബാലയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളിലെ മിന്നും താരം. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച ഉണ്ണി മുകുന്ദന്‍ ‘ബ്രൗണ്‍ ബെല്‍റ്റെന്നാണ്’ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.’ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങൾ ഒരു ലമണ്‍ ടീ കുടിച്ചു’ എന്നാണ് ടിനി ചിത്രത്തിന് നൽകിയിരിക്കുന്ന കാപ്ഷൻ.ആരാധകരുടെ ഗംഭീര കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.’പൃഥ്വിരാജായിരിക്കും ഫോട്ടോ എടുത്തത്’, ‘അവസാനം ബെല്‍റ്റിലേക്ക് എടുത്തു, ‘പൃഥ്വിരാജും അനൂപ് മേനോനും എവിടെ, അവരെയും കൂട്ടാമായിരുന്നു’ എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍

Leave a Reply

Your email address will not be published. Required fields are marked *