ഇതിഹാസ നായകൻ കമൽ ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.”പ്രിയ കമൽഹാസന് ജന്മദിനാശംസകള്‍.. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ”- മുഖ്യമന്ത്രി പറഞ്ഞു.ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യൻ സിനിമയുടെ പ്രിയ നായകന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് സൊഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒപ്പം ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’വിന്റെ പുതിയ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. സേനാപതിയായുള്ള കമൽഹാസന്റെ ലുക്കാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് സ്പെഷൽ പോസ്റ്റർ റിലീസ്
തമിഴിന് പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും കമല്‍ തന്‍റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്കും താരം അര്‍ഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *