പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിർമാണ പ്രവർത്തനങ്ങൾ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു.

മോഹൻലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ആക്ഷൻ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിങ് 2023ലായിരിക്കും ആരംഭിക്കുക. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഋഷഭയെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീർ സിങ്, ശ്യാം സുന്ദർ എന്നിവരുടേതാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *