നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി.ഫാഷൻ ഡിസൈനര്‍ ആയ നിരഞ്‍ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം.പാലിയം കൊട്ടാരത്തില്‍വച്ച് വ്യാഴാഴ്ച രാവിലെ 9.15 നായിരുന്നു മുഹൂര്‍ത്തം. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് നടക്കും. മമ്മൂട്ടിയും സുൽഫത്തും വിവാഹച്ചടങ്ങിലുടനീളം പങ്കെടുക്കുകയുണ്ടായി.’ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്. മോഹൻലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം

Leave a Reply

Your email address will not be published. Required fields are marked *