മടവൂരിൽ ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം,ഓട്ടോ തൊഴിലാളികൾ ബസിന്റെ ചില്ലടിച്ച് തകർത്തു,ബസിലെ യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കുണ്ട്.മഖാമിൽ നിന്ന് കൊടുവള്ളിയിൽ പോകുന്ന ഹിറ എന്ന ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.ഉച്ചയോടെയാണ് സംഭവം.ഓട്ടോറിക്ഷക്കാർ പാരലൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.ഈ പ്രശ്‌നത്തിന് ശേഷമാണ് ബസിന്റെ ചില്ല് തകർത്തത്.ബസ് ഡ്രൈവർ അജയ്‌ക്കാണ്‌ പരിക്കേറ്റത്.യാത്രക്കാരുടെ പരാതിയെ തുടർന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിലേക്ക് എടുക്കുകയും ബസ് ജീവനക്കാർ പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *