തിരുവനന്തപുരം: ഇടതു മുന്നണിയെ വിമർശിച്ച് ഗണേഷ് കുമാർ എംഎൽഎ. മുന്നണിയിൽ കൂടിയാലോചനകൾ കുറവ്. ആരോഗ്യകരമായ കൂടിയാലോചന നടക്കുന്നില്ല. എൽഡിഎഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകൾ ഉണ്ടായില്ല സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങൾ രണ്ടുമാസം മുൻപ് എഴുതി വാങ്ങുക മാത്രമാണ് ചെയ്‌തത്‌. റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസമെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും കെ ബി ഗണേഷ്‌കുമാർ എംഎൽഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *