മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 57 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചില സിനിമകളിലൊന്നാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം’, ശ്രീകുമാരൻ തമ്പി കുറിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ് മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് നന്ദി അറിയിച്ചിരിക്കുകയാണിപ്പോള്‍. സിനിമയിലെ അതികായനായ ശ്രീകുമാരന്‍ തമ്പിയുടെ അഭിന്ദനങ്ങള്‍ മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് വലുതാണെന്നാണ് മമ്മൂട്ടി കമ്പനി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *