ലോകേഷ്-വിജയ് ചിത്രം ലിയോയിൽ നിന്നും തൃഷയെ ഒഴിവാക്കി എന്നുള്ള വാർത്തകൾക്ക് വിശദീകരണവുമായി തൃഷയുടെ ‘അമ്മ.കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി തൃഷ ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് അഭ്യൂഹം ശക്തമായത്.കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റില്‍ വെച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു,തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയും കിംവദന്തികൾ തള്ളിക്കളയുകയും ചെയ്തു. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് അവർ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *