ചാനൽ അഭിമുഖത്തിനിടെ നടത്തിയ ‘ലേഡി സൂപ്പർ സ്റ്റാർ’ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവികാ മോഹനൻ.ഈയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനെതിരെ പ്രതികരിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോ​ഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പർസ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നതെന്നും അവർ ചോദിച്ചിരുന്നു. ഈ സംഭാഷണശകലത്തെ നയൻതാരയുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് വിശദീകരണവുമായി മാളവിക രം​ഗത്തെത്തിയത്.തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടനെക്കുറിച്ചല്ലെന്ന് അവർ വ്യക്തമാക്കി. “ഞാൻ നയൻതാരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാൻ ശരിക്കും നോക്കിക്കാണുന്നു. എല്ലാവർക്കും കുറച്ച് അടങ്ങാം.” മാളവിക കൂട്ടിച്ചേർത്തു.മുൻപ് രാജ റാണി സിനിമയിലെ നയൻതാരയുടെ മേക്കപ്പിനെ കുറിച്ച് ഉള്ള മാളവികയുടെ പരാമർശം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിന് മറുപടിയുമായി നയൻതാരയും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *