ചാനൽ അഭിമുഖത്തിനിടെ നടത്തിയ ‘ലേഡി സൂപ്പർ സ്റ്റാർ’ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവികാ മോഹനൻ.ഈയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനെതിരെ പ്രതികരിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പർസ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നതെന്നും അവർ ചോദിച്ചിരുന്നു. ഈ സംഭാഷണശകലത്തെ നയൻതാരയുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് വിശദീകരണവുമായി മാളവിക രംഗത്തെത്തിയത്.തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടനെക്കുറിച്ചല്ലെന്ന് അവർ വ്യക്തമാക്കി. “ഞാൻ നയൻതാരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാൻ ശരിക്കും നോക്കിക്കാണുന്നു. എല്ലാവർക്കും കുറച്ച് അടങ്ങാം.” മാളവിക കൂട്ടിച്ചേർത്തു.മുൻപ് രാജ റാണി സിനിമയിലെ നയൻതാരയുടെ മേക്കപ്പിനെ കുറിച്ച് ഉള്ള മാളവികയുടെ പരാമർശം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിന് മറുപടിയുമായി നയൻതാരയും രംഗത്തെത്തിയിരുന്നു.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
