മാളികപ്പുറം സിനിമയുടെ വൻ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദേന്റേതായി പ്രഖ്യാപിച്ച ചിത്രമാണ് ഗന്ധർവ ജൂനിയർ.ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മേഡ് ചിത്രം പങ്കുവച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധേയം. കിരീടം ചൂടി ഗന്ധർവന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണിത്.‘ഈ എഡിറ്റ് എനിക്ക് ഇഷ്ടമായെന്നും എന്നാൽ എന്റെ ഗന്ധർവന്‍‌ വ്യത്യസ്തനാണെന്നും ഉണ്ണി പറയുന്നു. ‘‘നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’’. ഉണ്ണി ഫെയ്സ്ബുക്കിൽ കുറിച്ചു.മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ.

Leave a Reply

Your email address will not be published. Required fields are marked *