ജയ് ഭീം എന്ന ഒറ്റച്ചിത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനികാന്ത് നായകൻ.’തലൈവര്‍ 170′ എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചന.നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്.വീണ്ടും തലൈവരുമായി ഒന്നിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു. അതേസമയം ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗം ഏപ്രിൽ 28-ന് തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *