കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീ പിടുത്തത്തിൽ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്ന് പറയുന്നു അവര്‍. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം.ഫ്ലാറ്റിനു പുറത്തെ പുകമൂടിയ അന്തരീക്ഷത്തിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തിൽ?”, സജിത മഠത്തില്‍ കുറിച്ചു. സജിതയുടെ പോസ്റ്റിനു താഴെ താന്‍ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുകയാണെന്ന് സംവിധായിക ഇന്ദു വി എസ് കമന്‍റ് ചെയ്തിട്ടുണ്ട്.

അതേസമയം, ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. വൈകിട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്കു രൂപം നൽകും. മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *