രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണെന്ന് എംഎൽസി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞു.’-നളിൻ കുമാർ പറഞ്ഞു.നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *