ആലപ്പുഴ കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ ജിഷ മോൾ അറസ്റ്റിൽ. ഇവരിൽ നിന്ന് ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോൾ അറസ്റ്റിലായത്. ജിഷമോളെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കള്ളനോട്ടുകളുടെ ഉറവിടം ജിഷ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ ലഭ്യമാകുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മത്സ്യ സാമഗ്രികൾ വിൽക്കുന്ന ആളാണ് 500 രൂപയുടെ ഏഴു കള്ളാ നോട്ടുകൾ ബാങ്കിൽ നൽകിയത്. പിടിക്കപ്പെട്ടപ്പോൾ ജിഷാമോൾ നല്കിയതാണെന്ന് പറഞ്ഞു. ജിഷയും ഇയാളും പരിചയക്കാരാണ്. ഇതേ സമയം ഇവ കള്ളാ നോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുനെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *