ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ ബിഗ് ബോസിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു റോബിൻ നേരിട്ട് കൊണ്ടിരുന്നത്. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലും ഒക്കെയായുള്ള റോബിന്റെ പ്രതികരണങ്ങളും തന്റെ ടോക്സിക് ആരാധകരെ നിയന്ത്രിക്കാത്തതും ഒക്കെ ഏറെ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു.

ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ദിയയുടെ വിമർശനം. പൈസ കൊടുത്ത് ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങി ദുരുപയോഗം ചെയ്യുന്ന വ്യക്തി എന്നായിരുന്നു റോബിനെ കുറിച്ചുള്ള വാക്കുകൾ. പലതരത്തിലുള്ള സൈക്കോകൾ ഉണ്ട് എന്നും എന്നാൽ പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡർ പുതിയ വേർഷൻ ആണ് റോബിൻ എന്നും പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ എന്നും ദിയ പറയുന്നു. റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ബോസ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു എന്നാണ് ദിയ കുറിച്ചത്.

ഇയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞുപിടിച്ച് ആളിനെ വെച്ച് ബുള്ളിയിങ്ങ് ചെയ്യുകയാണ് എന്നും എത്രയും പെട്ടെന്ന് സമൂഹത്തിന് ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമസംവിധാനം ഉണ്ടാക്കണമെന്നും ദിയ കുറിച്ചിട്ടുണ്ട്. തന്നെ ബുള്ളിയിങ് ചെയ്യാൻ വന്നാൽ തനിക്ക് ലതാണ് അത്ര തന്നെ എന്നും പറഞ്ഞു കൊണ്ടായിരുന്നു ദിയ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നിരവധി പേരാണ് ഈ കുറിപ്പിന് കമന്റുകളുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *