ഗുജറാത്ത് കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബി.ജെ.പി. എം.പി., എം.എൽ.എ. എന്നിവർക്കൊപ്പം ഗുജറാത്ത് സർക്കാറിന്റെ പൊതുപരിപാടിയിൽ വേദി പങ്കിട്ടു.

ശനിഴാഴ്ച ദാഹോദ് ജില്ലയിലെ കർമാദി ഗ്രാമത്തിൽ ദാഹോദ് എം.പി. ജസ്വന്ത് സിൻഹ് ഭാഭോറും അദ്ദേഹത്തിന്റെ സഹോദരനും ലിംഖേഡ എം.എൽ.എ.യുമായ സൈലേഷ് ഭാഭോറും പങ്കെടുത്ത ജലവിതരണ പദ്ധതി നടന്നിരുന്നു ഈ പരിപാടിയിലാണ് ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയെ അടക്കം ഏഴ് കുടുംബാഗങ്ങളെ കൊന്നൊടുക്കുകയും ചെയ്ത സംഘത്തിലെ ചിമൻലാൽ ഭട്ട് പങ്കെടുത്തത്.

പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും വീഡിയോയിലും ഫോട്ടോയിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ട് നേതാക്കളും പരിപാടിയുടെ ഫോട്ടോകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും ഒന്നും പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയിത്ര രംഗത്തെത്തി.

ബൽക്കീസ് ബാനു കൂട്ട ബലാത്സംഗ സെസിൽ ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളേയും ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ മോചിപ്പിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *