ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം.

കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആർട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഇത്. വാഹനലോകത്തെ വിവിഐപി പദവിയുള്ള ഈ കള്ളിനനിന്റെ കുറച്ചു മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തുകയുള്ളു.

റോൾസ് റോയ്സ് കാറുകളുടെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും കറുപ്പിൽ കുളിച്ചാണ് നിൽക്കുന്നത്. കൂടാതെ കറുപ്പ് ഗ്രില്ലും ഉപയോഗിച്ചിരിക്കുന്നു. കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനായി പ്രത്യേകം തയ്യാറാക്കിയ 22 ഇഞ്ച് അലോയ് വീലുകളും അതിലെ ഗ്ലോസി റെഡ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറും മറ്റൊരു ആകർഷണമാണ്. 6.75-ലീറ്റർ, വി12 പെട്രോൾ എൻജിൻ തന്നെയാണ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനിലും. 600 എച്ച്പി കരുത്തും 900 എൻഎം ടോർക്കുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *