താനൂർ: കൊലപാതക കേസ്സുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൌഡി രാഹുലിനെതിരെ കാപ്പ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ വെളളിയാമ്പുറം എന്ന സ്ഥലത്തു താമസിക്കുന്ന കീരിയാട് വീട്ടിൽ രാമകൃഷ്ണൻ മകൻ രാഹുൽ 24 വയസ്സ് എന്നയാളെയാണ് കാപ്പ നിയമ പ്രകാരം താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. സുജിത്ത് ദാസ്. എസ്. ഐപിഎസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. പ്രേമ് കുമാർ ഐഎ എസ് ആണ് ഉത്തരവിറക്കിയത്. രാഹുൽ താനൂർ, തിരൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കല്പകഞ്ചേരി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി, കൊലപാതകം, വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, വീട് കയറി കവർച്ച നടത്തുക, തടഞ്ഞ് നിർത്തി ദേഹോപദ്രവ്വം ഏല്പിച്ച് കവർച്ച നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *