യുവ താരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതൽക്കേ ജനപ്രീതി നേടിയ കൊറോണ പേപ്പേഴ്സ് ഒ ടി ടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 5 ന് ചിത്രം പ്രദർശനത്തിനെത്തും.

തമിഴ് ചിത്രം ‘എട്ട് തോട്ടകളി’ല്‍ നിന്നും അകിറ കുറോസാവയുടെ ‘സ്ട്രേ ഡോഗില്‍’ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊറോണ പേപ്പേഴ്സ് നിർമ്മിച്ചത്. പക്ഷെ അതില്‍ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹന്നാ രജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിർമ്മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Leave a Reply

Your email address will not be published. Required fields are marked *