രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടന്‍ ഷെയിന്‍ നിഗം.ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ന്‍ നിഗം പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

ഷെയിന്‍ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’,

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു, ഒട്ടേറെ പേരാണ് ഷെയ്‍ൻ നിഗത്തിന്റെ പ്രസ്‍താവനയെ അഭിനന്ദിച്ചും എതിര്‍ത്തും രംഗത്ത് എത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *