വിവാദങ്ങൾ ബിജെപി സംസ്ഥാന ഘടകത്തെ അലട്ടുന്നതിനിടെ കെ സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കൊടകര കുഴപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും നേതൃത്വത്തിന്റെ വീഴ്ചകളെക്കുറിച്ചും മൂന്നംഗ സമിതിയെവച്ച് ദേശീയ നേതൃത്വം റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍, വിവാദങ്ങളെക്കുറിച്ച് സുരേന്ദ്രനില്‍ നിന്ന് നേതാക്കള്‍ വിശദീകരണം തേടും. കേരളത്തിലെ സംഭവങ്ങള്‍ ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ എന്നതാണ് ഏറെ ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *