കോഴിക്കോട്: 2 കിലോ കഞ്ചാവ് കൈവശം വെച്ച യുവാവിനെ പോലീസ് എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ മൊയ്തീൻ മകൻ സാലിചൻ എന്ന് വിളിക്കുന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് ഓഫീസർ പിടികൂടിയത്.

ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രശാന്ത് .കെ.എം, അർജുൻ.കെ,വിനു വിൻസെൻ്റ്, രജുൽ.ടി,ജിനീഷ്.എ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *