ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്ത് ഇന്ന് രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു.

കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. നിലവിൽ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. നാട്ടുകാർ ഫോറസ്റ്റ് അതികൃതരെ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *