മലപ്പുറം പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസ യാത്ര നടത്തിയ സംഭവത്തിൽ ഫിഷറീസ് വകുപ്പിന്റെ നടപടി. ഉല്ലാസയാത്രക്കുപയോഗിച്ച വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്.
ഇന്നലെയാണ് നിയമം ലംഘിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേരുമായി ഉല്ലാസ യാത്ര നടത്തിയത്. വിരുന്നെത്തിയ ബന്ധുക്കളുമൊത്ത് കൗതുകത്തിന് ഉല്ലാസ യാത്ര നടത്തിയതാണെന്നാണ് ഫിഷറീസ് വകുപ്പിനോട് ഉടമ പറഞ്ഞത്.വള്ളം ഉടമയോടും ഓടിച്ചയാളോടും ഇന്ന് ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം.

Leave a Reply

Your email address will not be published. Required fields are marked *