കരാർ ലംഘിച്ച് ചില സിനിമകൾ ഒ ടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയേറ്റർ ഉടമകൾ. നാളെയും മറ്റന്നാളും തീയേറ്ററുകൾ അടച്ചിടാൻ തീരുമാനവുമായി ഫിയോക്ക്.

ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് നാല്പത്തിരണ്ട്‍ ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന തെറ്റിച്ച് കൊണ്ട് പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ വന്നതാണ് തീയേറ്റർ ഉടമകളെ ചൊടിപ്പിച്ചത്.

മലയാള സിനിമാ വ്യവസായം ​ഗൗരവമായ പ്രതിസന്ധികാലത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രമേയവൈവിധ്യത്തിലും ആഖ്യാനചാരുതയിലും പാൻ ഇന്ത്യൻ തലത്തിൽ മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലമാണിതെങ്കിൽ പോലും ആഭ്യന്തര വിപണിയിൽ ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒടിടി റിലീസ് ആരംഭിച്ചതിന് ശേഷം പലരും തീയറ്ററിൽ പോയി സിനിമ കാണാൻ മടി കാട്ടുന്ന അവസ്ഥയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *