ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനായുള്ള തിരച്ചിൽ ഉഉർജ്ജിതമാക്കി.അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ അന്തര്‍വാഹിനി കണ്ടെത്താനായിട്ടില്ല.

അന്തര്‍വാഹിനിക്കുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നില്ലയെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീരുമെന്നാണ് കരുതുന്നതെന്നും ദൗത്യ സംഘം അറിയിക്കുന്നു. ഓക്‌സിജന്‍ തീരുന്നതിന് മുന്‍പ് അഞ്ചുപേരെയും കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്

ഒരു പൈലറ്റും മൂന്ന് സഞ്ചാരികളും സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒയുമാണ് കാണാതാകുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് അന്തര്‍വാഹിനി കാണാതായത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ശബ്ദം കേട്ടത് കാണാതായ അന്തര്‍വാഹിനിയില്‍ നിന്നാണോ എന്ന് വ്യക്തമല്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ജാമി ഫ്രെഡറിക് പറഞ്ഞു. റോളിംഗ് സ്റ്റോണാണ് ശബ്ദം കേട്ട വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *