ചേമഞ്ചേരി : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഈദ് മെഹന്തി ഫെസ്റ്റ് കാപ്പാട് ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ചു. ആറു വാർഡുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.വിത്യസ്തമായ ഡിസൈനുകൾ കൈകളിൽ വരച്ചു ഓരോ ടീമും ശ്രദ്ധേയമായി.

പെരുന്നാൾ മൊഞ്ചുമായി നാസർ കാപ്പാടിന്റെ മൈലാഞ്ചി പാട്ടും അരങ്ങേറി.ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷരീഫ് മാസ്റ്റർ അദ്ധ്യക്ഷത
വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷബ്ന ഉമ്മാരി, അശ്വിൻ പ്രദീപ്‌, സിഡിഎസ്സ് അംഗം അഫ്സ മനാഫ്, ഷരീഫ റഫീഖ്, ആമീൻ മാസ്റ്റർ, റഹീന അഷറഫ്. എന്നിവർ സംസാരിച്ചു.

മെഹന്തി ഫെസ്റ്റിൽ വിജയികളായി ഒന്നാം സ്ഥാനം ജന്നത്തുൽ പർവി കാപ്പാട്, രണ്ടാം സ്ഥാനം എം ടി. ഷെഹീബ കാപ്പാട്. മൂന്നാം സ്ഥാനം ആയിഷ ജിനാൻ കണ്ണൻ കടവ് എന്നിവരെ തിരഞ്ഞെടുത്തു . ബ്ലോക്ക് മെമ്പർ എംപി. മൊയ്‌ദീൻ കോയ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *