മരം മുറിക്കാനുള്ല ഉത്തരവ് സർക്കാർ ഇറക്കിയത് കർഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും എന്നാൽ ആ ഉത്തരവിന്റെ മറവിൽ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സിപിഎം എന്നും കര്‍ഷകര്‍ക്കൊപ്പമാണന്നും, പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ് സിപിഎം നിലപാടെന്നും കാനം പറഞ്ഞു.

.കൃഷിക്കാര്‍ നട്ട മരം മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. നിരവധി അപേക്ഷകള്‍ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവില്‍ തെറ്റില്ല. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാല്‍ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.കർഷകരുടെ പ്രശ്നം മനസ്സിലാക്കി എടുത്ത തീരുമാനമായിരുന്നുവെന്നും പ്രതികൾ പറയുന്നതിനൊന്നും മറുപടി പറയാൻ സാധിക്കില്ലെന്നും കാനം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *