വ്യാപാരി വ്യവസായി സമിതി പന്തീർപ്പാടം യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സദസ് സംഘടിപ്പിച്ചു. 50 വർഷത്തിൽ കൂടുതൽ കാലം പന്തീർപ്പാടം അങ്ങാടിയിൽ കച്ചവട രംഗത്ത് പ്രവർത്തിച്ച കാരണവന്മാരെ ആദരിക്കുന്ന ചടങ്ങും പരിപാടിയിൽ നടന്നു.

പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സമിതി വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് ശ്രീ: ഷൈനിബ ബഷീർ മുഖ്യാതിഥിയായി. ഖാലിദ് കിളിമുണ്ട, സി പ്രമോദ്, കെ പി ഗണേശൻ, കെ മധുസൂദനൻ, അലിയി, കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ, ടി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി രാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി കോയാമു അധ്യക്ഷത വഹിച്ചു. പാലക്കൽ അലാവുദ്ദീൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *