ബാലുശ്ശേരി (കോഴിക്കോട്): കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (21) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത് വേരിൽ കുടുങ്ങിയ നിലയിലായിരുന്നു. കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒഴുക്ക് ശക്തമായിരുന്നു. ഇതിനിടയിലാണ് മിഥിലാജിനെ കാണാതായാത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
